ദുബൈ : വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പ്രത്യേക പാർക്കിംഗ് മേഖലകൾ മുഴുവൻ സമയവും സൗജന്യമാക്കിയതായി പാർക്കിൻ പ്രഖ്യാപിച്ചു.
എം, എംപി എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഈ സോണുകൾ റമദാൻ മാസമൊട്ടാകെ 24 മണിക്കൂറും നിരക്കില്ലാതെ ഉപയോഗിക്കാം.
വിശ്വാസികൾക്ക് നിസ്കാരങ്ങളിൽ തടസ്സമില്ലാതെ പങ്കെടുക്കാൻ സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം.അതേസമയം, മറ്റ് പൊതു പാർക്കിംഗ് മേഖലകളിൽ പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരും.
രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും, രാത്രി 8 മുതൽ 12 വരെയും പണമടച്ചിരിക്കണം. വൈകുന്നേരം 6 മുതൽ 8 വരെ സൗജന്യമാണ്. ഞായറാഴ്ചകളും പൊതു അവധി ദിവസങ്ങളും മുഴുവൻ സമയം സൗജന്യമായി പാർക്ക് ചെയ്യാം. പൊതുജനങ്ങൾ പ്രഖ്യാപിച്ച സമയക്രമം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



