ദുബൈ : അന്റാർട്ടിക്കയിൽ ലാബ് തുറന്ന് യു.എ.ഇ. കാലാവസ്ഥാ മാറ്റവും ഹിമാനികളുടെ രൂപഭേദങ്ങളും സമുദ്രപരിസ്ഥിതിയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്നതിനായി പുതിയ ഗവേഷണ ലാബാണ് സ്ഥാപിച്ചത്.
അതീവ ശൈത്യവും ശക്തമായ കാറ്റും ഉൾപ്പെടുന്ന കടുത്ത സാഹചര്യങ്ങളിൽ പോലും പ്രവർത്തിക്കാൻ കഴിയുന്ന ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്.
ആഗോള കാലാവസ്ഥാ ഗവേഷണ രംഗത്ത് കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പാക്കാനും അന്താരാഷ്ട്ര ശാസ്ത്രീയ സഹകരണങ്ങൾ വിപുലീകരിക്കാനുമാണ് ഈ നീക്കം.
പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വെല്ലുവിളികൾക്ക് ശാസ്ത്രീയ പരിഹാരങ്ങളും ലക്ഷ്യമിട്ടുള്ള യു.എ.ഇയുടെ ദീർഘകാല ദൗത്യത്തിന്റെ ഭാഗമായാണ് അന്റാർട്ടിക്കയിലെ ഈ ഗവേഷണ കേന്ദ്രം.



