തെഹ്‌റാൻ : അയൽരാജ്യങ്ങളോട് മാപ്പ് പറഞ്ഞത് നിലവിലെ സംഘർഷം കുറയ്ക്കാനാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസ്ഷ്കിയാൻ.
കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് മേഖലയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കാരണം അയൽരാജ്യങ്ങൾക്ക് ഉണ്ടായ ആശങ്കയിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഇനി മുതൽ ഇറാനെതിരെ ആക്രമണം ഉണ്ടായാൽ മാത്രമേ തിരിച്ചടി ഉണ്ടാകൂവെന്നും, അയൽരാജ്യങ്ങളുമായി സംഘർഷം വളർത്താൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും പെസഷ്കിയാൻ വ്യക്തമാക്കി.
അതേസമയം അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കാൻ ഇറാൻ എടുത്ത ആദ്യ വലിയ നയപരമായ നിലപാടായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.



