ദുബൈ :യുഎഇയിൽ മാർച്ച് 27 വരെ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
തീരപ്രദേശങ്ങൾ, വടക്കൻ മേഖലകൾ, പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാം.
ചില പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
മഴയെ തുടർന്ന് ദൃശ്യപരത കുറയാനും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങൾ, വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങൾ എന്നിവ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടൽപ്രദേശങ്ങളിൽ തിരമാലകൾ ശക്തമാകാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എല്ലാവരും
സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



