ദുബൈ: തന്ത്രപ്രധാന കരാറിൽ ഒപ്പുവച്ച് ലുലു എക്സ്ചേഞ്ചും ദുബൈ മുനിസിപ്പാലിറ്റിയും. ദുബൈ മുനിസിപ്പാലിറ്റിയുടെ വിവിധ സേവനങ്ങളുടെയും പിഴകളുടെയും പണമടയ്ക്കാൻ യുഎഇയിലുടനീളമുള്ള ലുലു എക്സ്ചേഞ്ച ശാഖകളിലൂടെ സൗകര്യം ഒരുക്കിയതാണ് പുതിയ കരാർ. ദുബൈ മുനിസിപ്പാലിറ്റിയുടെ കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ ആക്ടിംഗ് സിഇഒ സൈദ് ഇസ്മയിൽ അൽ ഹാഷിമിയും ലുലു എക്സ്ചേഞ്ച് യുഎഇയുടെ സി.ഇ.ഒ തമ്പി സുദർശനനും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു
ഈ കരാറനുസരിച്ച് വ്യക്തികൾക്കും കമ്പനികൾക്കും ലുലു എക്സ്ചേഞ്ചിന്റെ ശാഖകളിൽ എത്തി ദുബൈ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും പണമായോ ചെക്കായോ എളുപ്പത്തിൽ അടയ്ക്കാം. സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുകയും ഉപഭോക്താക്കൾക്ക് തടസ്സരഹിതവും ലളിതവുമായ പേയ്മെന്റ് അനുഭവം നൽകുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
145-ലധികം ശാഖകളുള്ള ലുലു എക്സ്ചേഞ്ച്, പണമിടപാട്, ഫോറക്സ്സ് എന്നിവ ഉൾപ്പെടെ നിരവധി സാമ്പത്തിക സേവനങ്ങൾ നൽകുന്ന യുഎഇയിലെ പ്രമുഖ സ്ഥാപനമാണ്. നഗര വികസനവും മുനിസിപ്പൽ സേവനങ്ങളും നിയന്ത്രിക്കുന്ന പ്രധാന സർക്കാർ സ്ഥാപനമായ ദുബൈ മുനിസിപ്പാലിറ്റി, വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ശേഖരിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.



