Facebook Facebook
WhatsappWhatsapp
YouTubeYouTube
XX
  • വിഷുവിന് വിമാനമേറി എത്തുന്നു കേരളത്തിൽ നിന്ന് 3000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങൾ
  • സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; അബൂദബിയിൽ 375 പേർ അറസ്റ്റിൽ
  • ദുബൈ മുനിസിപ്പാലിറ്റി സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴി സാധ്യമാകും
  • വിനോദത്തിനും പ്രകൃതിക്കും ഇടം ;  ദുബൈയിൽ 35 പുതിയ പാർക്കുകൾ…
The Gulf Focus
Focus Everything in Gulf
The Gulf Focus
  • Home
  • News
    • Trending
    • Kerala
    • India
    • UAE
    • Qatar
    • Saudi
    • Kuwait
    • Bahrain
    • World
  • Technology
    • Gadgets
    • AI
  • Life & Wellness
  • Sports
    • Cricket
    • Football
    • Other Games
  • Entertainment
    • Movies
    • Reviews
    • Celebrities
  • Job Updates
    • Job Vacancies
    • Job News
  • Others
  • Oman
☰
The Gulf Focus
HOT NEWS
Written by:
MAI
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
Written by:
MAI
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
HAPPY LIFE

വിഷുവിന് വിമാനമേറി എത്തുന്നു കേരളത്തിൽ നിന്ന് 3000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങൾ

Naef - Gulf News - April 9, 2026
Naef
12 views 0 secs 0 Comments

ദുബൈ: പായസം മേളയും വിഷുസദ്യയുടെ പ്രീബുക്കിങ്ങുമായി യുഎഇയിൽ വിഷുവിപണി സജീവം ; വമ്പൻ ഓഫറുകളുമായി പ്രവാസികൾക്ക് ലുലുവിന്റെ വിഷുകൈനീട്ടം

പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ ഗൾഫിലേക്ക് കേരളത്തിൽ നിന്ന് അടക്കം പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലായി ടൺ കണക്കിന് പഴം പച്ചക്കറി ഉൾപ്പടെ എത്തിച്ച് ലുലു. കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളുമാണ് ലുലു സ്റ്റോറുകളിലെത്തിക്കുന്നത്. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം.

കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് എത്തുന്നത് 3200 ടൺ ഭക്ഷ്യോത്പന്നങ്ങൾ :

വിഷു ആഘോഷങ്ങൾക്കായി കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനങ്ങളിലായി 3200-ഓളം ടൺ പഴം പച്ചക്കറികളാണ് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയിൽ നിന്നടക്കം നേ‌രിട്ട് സംഭരിച്ച പഴം പച്ചക്കറികളാണ്, ലുലു ​ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സിന്റെ നേതൃത്വത്തിൽ ​ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. നാഷ്ണൽ എയർലൈൻസിന്റെ 747 വിമാനത്തിൽ 100 ടൺ പഴം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് എത്തിച്ചു. വെള്ളിയാഴ്ചയും നൂറ് ടൺ പഴം പച്ചക്കറികൾ പ്രത്യേക വിമാനത്തിൽ അബുദാബിയിൽ എത്തിക്കും. കുവൈത്തിലേക്ക് 50 ടൺ പഴം പച്ചക്കറികളും കൊച്ചിയിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, കൂടുതൽ വിമാനങ്ങളിലായി ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കും.

വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

പായസം മേള മുതൽ വിഷുസ​ദ്യ വരെ :

വിഷുവിനായി വിപുലമായ ഒരുക്കങ്ങളാണ് ലുലു സ്റ്റോറുകളിൽ ഉള്ളത്. കണിയൊരുക്കാനും സദ്യവട്ടങ്ങൾക്കുമായി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വമ്പൻ ഓഫറുകളുമായി പ്രവാസികൾക്ക് വിഷുകൈനീട്ടം തന്നെയാണ് ലുലു ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഇരുപതിൽ അധികം പായസങ്ങളുമായി പായസം മേളയും സജീവമാണ്. കൂടാതെ 23 തരം വിഭവങ്ങളും രണ്ട് കൂട്ടം പായസവും അടങ്ങുന്ന വിഷുസദ്യയുടെ പ്രീബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. ഓൺലൈനിലും ലുലു സ്റ്റോറുകളിലെത്തിയും വിഷുസദ്യയുടെ പ്രീബുക്കിങ്ങ് ചെയ്യാം. നേരിട്ടെത്തി ബുക്ക് ചെയ്യുന്നവർക്ക് 600 അഡീഷ്ണൽ ഹാപ്പിനെസ് പോയിന്റുകളും ലഭിക്കും.

വിഷുകോടി വാങ്ങാനെത്തുന്നവർക്കായി പ്രത്യേക ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. 200 ദിർഹത്തിന് ഷോപ്പ് ചെയ്യുന്നവർക്ക് 50 ദിർഹം കിഴിവ് ലഭിക്കും. കൂടാതെ, ഓൺലൈൻ ഷോപ്പിങ്ങിനും ആകർഷകമായ ഇളവുകളുണ്ട്.

TAGS:
PREVIOUS
സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; അബൂദബിയിൽ 375 പേർ അറസ്റ്റിൽ
Related Post
January 2, 2026
അത്യാധുനിക സൗകര്യങ്ങളോടെ അബൂദബിയിൽ16 പുതിയ പാർക്കുകൾ
October 10, 2025
പുസ്‌തക മഹാമേളക്ക് ഷാർജ ഒരുങ്ങുന്നു..
October 27, 2025
സസ്പെൻസിന് അവസാനം : 100 മില്യൺ ദിർഹം നേടിയത് അനിൽ കുമാർ ബൊല്ല
February 18, 2026
റമദാനിൽ വ്യത്യസ്ത ആഘോഷങ്ങളുമായി ദുബൈ
Comments are closed.

Recent Posts

  • വിഷുവിന് വിമാനമേറി എത്തുന്നു കേരളത്തിൽ നിന്ന് 3000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങൾ
  • സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; അബൂദബിയിൽ 375 പേർ അറസ്റ്റിൽ
  • ദുബൈ മുനിസിപ്പാലിറ്റി സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴി സാധ്യമാകും
  • വിനോദത്തിനും പ്രകൃതിക്കും ഇടം ;  ദുബൈയിൽ 35 പുതിയ പാർക്കുകൾ വരുന്നു
  • ആഗോള വ്യാപാരത്തിൽ യു.എ.ഇയുടെ കരുത്ത് വർധിക്കുന്നു; കയറ്റുമതിയിൽ ലോകത്ത് 9-ാം സ്ഥാനം

Recent Comments

  1. John Moore on AB Shirt White Jeans
  2. John Moore on Beanie BeeLogo
  3. John Moore on Shirt Pearl Cream for Men
  4. John Moore on Adventurer DarkBoo
  5. admin on Raccoon and some dear gnashed much metrically irksomely
THE CONTRIBUTE
Written by:
MAI
നാദാപുരം എം ഇ ടി ആർട്സ് ആൻഡ് സയൻസ്
Written by:
user
Gallery Iinsect f6gar aside and more therefore
Written by:
user
Canny jeepers radterti and some dear gnashed
LATEST NEWS
HOT NEWS
The Gulf Focus
Audio Timmediately quail w6asas inverse much so
Partner with Gulf Focus: Advertise with Us

Unlock unparalleled exposure and connect with your target audience by advertising with Gulf Focus. Showcase your brand, products, or services to a diverse and engaged readership. Reach out to us at info@gulffocus.ae to explore bespoke advertising opportunities tailored to elevate your presence and amplify your message. Join us on the journey of shaping impactful narratives and capturing attention in the Gulf region.

TRENDING NEWS
വായനക്കൊപ്പം കലയും ശാസ്ത്രവും പാചകവുമെല്ലാമുണ്ട് ഷാർജ കുട്ടികൾക്കായുള്ള വായനോത്സവത്തിൽ
MAI - May 9, 2024
ശവ്വാൽ നിലാവ് : ബ്രോഷർ പ്രകാശനം ചെയ്തു
MAI - March 16, 2024
Life & Wellness
അബുദാബിയിൽ മേഴ്‌സ് വൈറസ് ബാധ സ്ഥിരികരിച്ചു
MAI - July 26, 2023
ഇതാ നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന 15 പുകവലി നിർത്തൽ
MAI - June 2, 2023
Scroll To Top
  • HOME
  • CONTACT US
  • MODULE
© Copyright 2026 - The Gulf Focus . All Rights Reserved