ദുബൈ: തമിഴ് സിനിമാലോകത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയ പുതിയ ചിത്രം “ടിഎൻ 2026” ഗൾഫ് രാജ്യങ്ങളിലുമെത്തി.ദുബൈയിൽ സിനിമയുടെ റിലീസ് ശ്രദ്ധേയമായി മാറിയതോടെ, ചിത്രത്തിന്റെ നിർമ്മാതാവ് കണ്ണൻ രവി തന്റെ നിലപാട് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞു.
ഈ സിനിമ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കെതിരെയോ വ്യക്തിക്കെതിരെയോ അല്ല. ഇത് സമൂഹത്തിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക അവതരണമാണ്, എന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രം സമൂഹത്തിൽ ചിന്ത ഉണർത്തുന്നതിനായാണ് നിർമ്മിച്ചതെന്നും, ജനാധിപത്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങളെ മറികടന്ന് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്നും, ഗൾഫ് റിലീസിന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സിനിമ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കെതിരെയോ വ്യക്തിക്കെതിരെയോ അല്ല. ഇത് സമൂഹത്തിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക അവതരണമാണെന്ന് പ്രൊഡ്യുസർ പറഞ്ഞു.സമകാലീന തമിഴ് രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കി നിർമ്മിച്ച “ടി എൻ 2026”, റിലീസിനു മുൻപേ തന്നെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ചിത്രത്തിലെ ചില രാഷ്ട്രീയ പരാമർശങ്ങൾക്കും കഥാപാത്രങ്ങളുടെയും അവതരണത്തിനുമെതിരെ വിവിധ സംഘടനകൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ റിലീസ് ഉണ്ടാകുമോ എന്ന ആശങ്കയും സിനിമാപ്രേമികൾക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് ചിത്രം ഗൾഫിലെ പ്രധാന കേന്ദ്രങ്ങളിൽ റിലീസ് ചെയ്യപ്പെട്ടു. ദുബൈയിൽ ആദ്യദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതെന്ന് വിതരണക്കാർ അറിയിച്ചു.



