ദുബൈ: യാത്രക്കാർക്ക് സൗജന്യവും അതിവേഗത്തിലുമുള്ള ഇൻ്റർനെറ്റ് സേവനം ഉറപ്പാക്കാൻ ലോകപ്രശസ്തമായ ‘സ്റ്റാർലിങ്ക്’ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ്.
ഇലോൺ മസ്കിൻ്റെ സ്‌പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാർലിങ്ക് സംവിധാനം ഘടിപ്പിച്ച ആദ്യത്തെ എയർബസാണ് എ380. 40,000 അടി ഉയരത്തിലും തടസ്സമില്ലാതെ ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവ സാധ്യമാക്കുന്ന ഈ സേവനം എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് സൗജന്യമായിരിക്കും.
നൂറുകണക്കിന് ആളുകൾക്ക് ഒരേസമയം അതിവേഗത്തിൽ കണക്റ്റിവിറ്റി നൽകാൻ ശേഷിയുള്ള മൂന്ന് ആന്റിനകളാണ് വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. താമസിയാതെ തന്നെ കൂടുതൽ വിമാനങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് എമിറേറ്റ്‌സ് ലക്ഷ്യമിടുന്നത്.



