റാസൽഖൈമ: റാസൽഖൈമയിലെ ഗതാഗത സൗകര്യങ്ങൾ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി പ്രമുഖ ടാക്സി സർവീസ് ആപ്പായ ഊബറുമായി (Uber) കൈകോർക്കുന്നു.
പുതിയ കരാർ പ്രകാരം റാസൽഖൈമയിലെ ടാക്സികൾ ഇനി മുതൽ ഊബർ ആപ്പ് വഴി ബുക്ക് ചെയ്യാം. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സംവിധാനം 24 മണിക്കൂറും ലഭ്യമായിരിക്കും.
സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യവും ലളിതമായ ബുക്കിംഗ് രീതിയും ഉറപ്പാക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. സ്‌മാർട്ട് ഗതാഗത സംവിധാനങ്ങളിലേക്കുള്ള എമിറേറ്റിന്റെ സുപ്രധാനമായ ചുവടുവെപ്പാണിത്.



