
ഷാർജ: ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും കരുത്താക്കി സഫാരി മാൾ ഷാർജ വിജയകരമായ ഏഴ് വർഷങ്ങൾ പൂർത്തിയാക്കി. ഉപഭോക്തൃ സൗഹൃദ സേവനങ്ങളിലൂടെയും വൈവിധ്യമാർന്ന ഷോപ്പിങ് അനുഭവങ്ങളിലൂടെയും യു.എ.ഇയിലെ ശ്രദ്ധേയമായ വ്യാപാരകേന്ദ്രമായി മാറിയിരിക്കുകയാണ് സഫാരി മാൾ.
ഏഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ നാലിന് സഫാരി മാൾ ഷാർജയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ ശൈഖ് സലീം ബിൻ അബ്ദുറഹ്മാൻ ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി മുഖ്യാതിഥിയായി. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ ഉൾപ്പെടെ വിവിധ ചടങ്ങിൽ പങ്കെടുത്തു.
ഉപഭോക്താക്കൾ സഫാരിയുടെ വളർച്ചയിൽ നൽകിയ പിന്തുണയാണ് കഴിഞ്ഞ ഏഴ് വർഷത്തെ വിജയത്തിന്റെ പ്രധാന ഘടകമെന്ന് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു. മികച്ച ഗുണമേന്മ, ആകർഷകമായ വില, പുതിയ ഓഫറുകൾ, മികച്ച സേവനം എന്നിവയിലൂടെ ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം സ്ഥാപിക്കുകയാണ് സഫാരിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2019ൽ പ്രവർത്തനം ആരംഭിച്ച സഫാരി മാൾ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നേറിയത്. ഷാർജയിലെ വിജയത്തിന് പിന്നാലെ റാസൽഖൈമയിലും സാന്നിധ്യം ശക്തമാക്കിയ സഫാരി, വരും വർഷങ്ങളിൽ യു.എ.ഇയിലെ കൂടുതൽ എമിറേറ്റുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളിലാണ്.
വാർഷികാഘോഷത്തിന്റെ ഭാഗമായി കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. Win Free Trolley, Cake Making Competition, Painting Competition, Eating Challenge, Kerala Street Food Competition, Payasam Competition, Raffle Balls Game തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമാണ്.
സഫാരി ഹൈപ്പർമാർക്കറ്റിൽ 50 ദിർഹമോ അതിലധികമോ പർച്ചേസ് ചെയ്യുന്നവർക്ക് “Win Half a Million Dirhams” പ്രമോഷനിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ സഫാരി മാളിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് നിശ്ചിത തുകയ്ക്ക് മുകളിൽ വാങ്ങൽ നടത്തുന്നവർക്ക് JAECOO SUV സ്വന്തമാക്കാനുള്ള നറുക്കെടുപ്പിലും പങ്കെടുക്കാം.
ഷോപ്പിങ്ങിനൊപ്പം കുടുംബകേന്ദ്രീകൃത പരിപാടികൾ, ഉത്സവാഘോഷങ്ങൾ, പ്രത്യേക പ്രമോഷനുകൾ, വിവിധ ബ്രാൻഡുകളുടെ സാന്നിധ്യം എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം നൽകുകയാണ് സഫാരി മാൾ. വരും വർഷങ്ങളിലും ഈ ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു.



