ദുബൈ: മസ്കിന്റെ The Boring Company യുഎഇയിൽ 150 കിലോമീറ്ററിലധികം ഭൂഗർഭ ടണൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്.കമ്പനി പുതുതായി 3 ബില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ട്. ഇതോടെ The Boring Companyയുടെ മൂല്യം ഏകദേശം 23 ബില്യൺ ഡോളറായി ഉയർന്നു.UAEയും UAEയുമായി ബന്ധപ്പെട്ട നിക്ഷേപ സ്ഥാപനങ്ങളും ഈ ഫണ്ടിംഗ് റൗണ്ടിൽ പ്രധാന പങ്കുവഹിച്ചതായാണ് Reuters റിപ്പോർട്ട്.

ദുബൈയിൽ നേരത്തെ പ്രഖ്യാപിച്ച ‘Dubai Loop’ പദ്ധതിയുടെ വിപുലീകരണമായാണ് UAEയിലെ വലിയ ടണൽ നെറ്റ്വർക്ക് നീക്കം വിലയിരുത്തപ്പെടുന്നത്.ഭൂമിക്കടിയിലൂടെ അതിവേഗ യാത്ര സാധ്യമാക്കി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് Boring Companyയുടെ ടണൽ സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം.
150 കിലോമീറ്ററിലധികം ടണലുകൾ യാഥാർഥ്യമായാൽ, UAEയുടെ ഭാവി ഗതാഗത സംവിധാനത്തിൽ തന്നെ വലിയ മാറ്റത്തിന് ഇത് വഴിയൊരുക്കിയേക്കാം



