ദുബൈ:യുഎഇയിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഷക്ലാൻ ഗ്രൂപ്പ് ഉപയോക്തൃ ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചു.ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ഉൾപ്പടെ അസാധാരണമായ വിലക്കുറവുള്ള ഡീലുകൾ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഷക്ലാൻ ഗ്രൂപ്പ് ചെയർമാൻ അബു ഹാരിസ് എംപി പറഞ്ഞു.’മേറ്റ്’ റിവാർഡ് പദ്ധതി ഉപയോക്താക്കൾക്ക് കൂടുതൽ ലാഭകരവും സംതൃപ്തി നൽകുന്നതുമായ രീതിയിലാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് സെയിൽസ് മാനേജർ ഷാജിമോൻ വ്യക്തമാക്കി.

നവംബറിൽ ദുബൈ ഡിസ്കവറി ഗാർഡൻസിൽ പുതിയ സൂപ്പർമാർക്കറ്റ് തുറക്കുമെന്ന് ചെയർമാൻ അബു ഹാരിസ് എംപി അറിയിച്ചു.ദുബൈയിൽ കൂടുതൽ ശാഖകൾ തുടങ്ങുമെന്നും അദേഹം പറഞ്ഞു. ഉടൻ തന്നെ ശക്ലാൻ ഗ്രൂപ്പ് സൗദി അറേബ്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു. നവംബറിൽ റിയാദിൽ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷക്ലാൻ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങും. നിലവിൽ ശക്ലാൻ ഗ്രൂപ്പിന് ദുബായിൽ 28 ഔട്ട് ലെറ്റുകളുണ്ട്.