ദുബൈ :കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ ആറുമാസത്തിൽ ഏഴ് ശതമാനം
വളർച്ച രേഖപ്പെടുത്തി ദുബൈയിലെ ടാക്സി മേഖല. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അതിവേഗത്തിൽ തുടരുന്ന വളർച്ചയാണ് ഈ വർഷം ആദ്യ ആറുമാസത്തിൽ ശക്തമായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2025 ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ടാക്സികൾ ആകെ 5.95കോടി യാത്രകൾ നടത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ കീഴിലെ പൊതുഗതാഗത അതോറിറ്റി പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ.
കഴിഞ്ഞ വർഷം ഇതേകാലയളവിൽ 5.57കോടിയായിരുന്നു യാത്രകളുടെ എണ്ണം.
യാത്രകളുടെ എണ്ണത്തോടൊപ്പം യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.ആറു മാസം ആകെ യാത്ര ചെയ്തവരുടെ എണ്ണം 10.35 കോടിയാണ്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9.7കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഹല ടാക്സി സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വർർഷാവർഷങ്ങളിൽ
വർധിച്ചുവരികയാണ്.നഗരത്തിലെ ആകെ ടാക്സി ഡ്രൈവർമാരുടെ എണ്ണം ഇക്കാലയളവിൽ 13,000ത്തിൽ നിന്ന് 14,000 ആയി ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനുമുള്ള പ്രധാന കേന്ദ്രമെന്ന നിലയിലെ വളർച്ചയാണ് ടാക്സി മേഖലക്കും ഗുണം ചെയ്തത്. വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും എണ്ണത്തിലെ
വളർച്ച പൊതു ഗതാഗത രംഗങ്ങളിലും മാറ്റങ്ങൾക്ക് കാരണമായി.



