ദമ്മാം: സൗദിയിൽ വാഹന വർഷോപ്പുകളെ തരംതിരിച്ച് മുൻസിപ്പൽ മന്ത്രാലയം. സേവനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വിഭാഗങ്ങളായാണ് മാറ്റിയിരിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ,ഡെൻറിംഗ് ജോലികളെ അടിസ്ഥാനമാക്കിയാണ് വേർതിരിചിരിക്കുന്നത്. വർക്ക്ഷോപ്പ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. വാഹന വർക്ക് ഷോപ്പുകളെ എ മുതൽ ഇ വരെയുള്ള വ്യത്യസ്ത വിഭാഗങ്ങളായാണ് തിരിചിരിക്കുന്നത്.
സമഗ്രമായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്നവയെ എ വിഭാഗത്തിലും മെക്കാനിക്കൽ ഇലക്ട്രിക്കൽ എയർകണ്ടീഷനിങ് ജോലികളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നവരെ ബി വിഭാഗത്തിലും ബോഡി റിപ്പയർ റീപെയിന്റിംഗ് പോളിഷിംഗ് എന്നിവ ചെയ്യുന്നവയെ സീ വിഭാഗത്തിലും റേഡിയേറ്റർ, എക്സ് ഹോസ് സിസ്റ്റം എയർ സസ്പെൻഷൻ ബ്രേക്കുകൾ എന്നിവയുടെ അറ്റകുറ്റപണികൾ ചെയ്യുന്നവയെ ഡി വിഭാഗത്തിലും ബാറ്ററി അലങ്കാര ഫിറ്റിങ്ങുകൾ എന്നിവയുടെ പരിശോധനയും മാറ്റിവെക്കലും നടത്തുന്നവരെ ഈ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് പട്ടിക പൂർത്തിയാക്കിയത്. ഓരോ വിഭാഗങ്ങൾക്കും പ്രവർത്തിക്കാവുന്ന മേഖലകളും സ്ഥലപരിമിതികളും നിശ്ചയിച്ചിട്ടുണ്ട് വർക്ക്ഷോപ് മേഖലയെ വ്യവസ്ഥാപിതമാക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി.



