ദുബൈ: നവംബർ 17 മുതൽ 21 വരെയാണ് ഈ വർഷത്തെ എയർഷോ നടക്കുന്നത്.
രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന മേളയിൽ ഇത്തവണ 1500-ത്തിലധികം പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കും.
150-ലേറെ രാജ്യങ്ങളിൽ നിന്നായി ഏകദേശം 1.48 ലക്ഷം പ്രൊഫഷണലുകളും നൂതന സംരംഭകരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
വ്യോമയാന-ബഹിരാകാശ മേഖലകളിലെ നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ദുബൈ.
അഞ്ചു ദിവസം നീളുന്ന എയർഷോയിൽ ശതകോടികളുടെ കരാറുകൾ ഒപ്പിടപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
2023-ലെ മേളയിൽ യു.എ.ഇ പ്രതിരോധ മന്ത്രാലയം മാത്രം 23 ശതകോടി ദിർഹത്തിലധികം മൂല്യമുള്ള ഇടപാടുകൾ നടത്തിയിരുന്നു.
കഴിഞ്ഞ എഡിഷനിൽ 48 രാജ്യങ്ങളിൽ നിന്നായി 1400 പ്രദർശകരാണ് മേളയിൽ പങ്കെടുത്തത്.



