ഷാർജ: ഞായറാഴ്ച മുതലാണ് സന്ദർശകർക്കായി പ്രവേശനം അനുവദിച്ചു തുടങ്ങിയത്.
പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ ഒരു സുന്ദരൻ ആനക്കുട്ടിയും ഇരട്ട മോതിരവാലൻ കുരങ് ജനിച്ചതും
പുതിയ സന്തോഷ വാർത്തയാണ്.
പുതുതായി ജനിച്ച ആനക്കുട്ടിയെയും അമ്മ ആനയെയും ജനന നിമിഷം മുതൽ വെറ്ററിനറി വിദഗ്ധരും പോഷകാഹാര വിഭാഗവും നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ആഫ്രിക്കൻ സവന്ന ആനകളുടെ നിലനിൽപ്പിന് ആവാസവ്യവസ്ഥയുടെ സാന്തുലിതാവസ്ഥ നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.
മഡഗാസ്കറിൽ നിന്നുള്ള മോതിരവാലൻ കുരങ്ങുകൾ ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളിൽ പെടുന്നതാണ്.
ഈ വർഷം രണ്ടാം പാദത്തിൽ മാത്രം സഫാരിയിൽ 184 പക്ഷികളുടെയും സസ്തനികളുടെയും ജനനം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 151 ഇനങ്ങളിലായി ജിറാഫ്, സിംഹം, ആന, കാണ്ടാമൃഗം, അപൂർവ പക്ഷികൾ തുടങ്ങി നിരവധി ജീവികൾ പാർക്കിൽ വസിക്കുന്നുണ്ട് .
സന്ദർശകർക്ക് എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെ പ്രവേശനം അനുവദിക്കും .
ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിൽ ടിക്കറ്റുകൾ ഓൺലൈനിലും കൗണ്ടറുകളിലും ലഭ്യമാണ്.



