അബുദാബി: ആരെയും ഭയക്കാതെ എപ്പോഴും ഇരകളുടെ പിന്നാലെ വല വീശി വിലസുകയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാർ….
നിയമങ്ങൾ കടുത്തതായിട്ടും ഉത്തരക്കാർ പെരുകുകയാണ്
തട്ടിപ്പുകാർക്ക് കുറഞ്ഞത് ഒരുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പു നൽകുകയാണ് അബൂദബി ജുഡീഷ്യല്‍ വകുപ്പ്.
പേഴ്സണൽ ഡാറ്റ മോഷണവും മറ്റു തട്ടിപ്പുകളും അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകൾക്ക് കുറ്റകൃത്യത്തിന്‍റെ സ്വഭാവമനുസരിച്ച് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ വിധിക്കേണ്ടി വരുമെന്നാണ് ജുഡീഷ്യല്‍ വകുപ്പിന്റെ മുന്നറിയിപ്പ്.
എല്ലായ്പ്പോഴും കൃത്യമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പണമിടപാടുകള്‍ നടത്തണം.
വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കണം സംശയാസ്പദ പ്രവര്‍ത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വേഗത്തില് അധികൃതരെ വിവരം അറിയിക്കണമെന്നും ജൂഡീഷ്യല്‍ വകുപ്പ് ആവശ്യപ്പെടുന്നുണ്ട്.



