ദുബൈ: യു.എ.ഇയുടെ ദേശീയ എയർലൈൻ ആയ എമിറേറ്റ്സിന് വീണ്ടും അന്താരാഷ്ട്ര തലത്തിൽ വൻ അംഗീകാരം.
ഫോർബ്സ് ട്രാവൽ ഗൈഡ് നൽകുന്ന Verified Air Travel Awards 2025 “മികച്ച അന്താരാഷ്ട്ര എയർലൈൻ” എന്ന പ്രധാന ബഹുമതിയാണ് എമിറേറ്റ്സ് സ്വന്തമാക്കിയത്.
അതോടൊപ്പം, “മികച്ച അന്താരാഷ്ട്ര ഫസ്റ്റ് ക്ലാസ്”യും “മികച്ച അന്താരാഷ്ട്ര എയർലൈൻ ലോഞ്ച്” എന്നതും ഉൾപ്പെടെ നിരവധി വിഭാഗങ്ങളിലായി എമിറേറ്റ്സ് വിജയിച്ചു.
യാത്രക്കാരുടെ അനുഭവം, ആഡംബര നിലവാരം, സർവീസ് ഗുണമേന്മ, നവീകരണ സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ഫോർബ്സ് അവാർഡുകൾ നല്കുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്നവർ, ട്രാവൽ വിദഗ്ധർ, ഫോർബ്സ് ഇൻസ്‌പെക്ടർമാർ എന്നിവരായിരുന്നു വിലയിരുത്തൽ സംഘത്തിൽ ഉൾപ്പെട്ടത്.
ലോകമെമ്പാടുമുള്ള യാത്രാനുഭവങ്ങൾക്ക് പുതിയ നിലവാരങ്ങൾ സൃഷ്ടിച്ചതിനാണ് എമിറേറ്റ്സിന് ഈ അംഗീകാരം ലഭിച്ചതെന്ന് ഫോർബ്സ് ട്രാവൽ ഗൈഡ് വ്യക്തമാക്കി.



