അബുദാബി: യു.എ.ഇ യിലെ കോളജ് വിദ്യാർഥികൾക്ക് ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ആയ ജെമിനിയുടെ പ്രോ വെർഷൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭ്യമാക്കുന്നു. 18 വയസിനും അതിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ഇത് ലഭിക്കുക. ജെമിനി 2.5 പ്രോ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പഠിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും.
കൂടുതൽ ആഴത്തിലുള്ള ഗവേഷണം നടത്താനും നോട്ടുകളും ഓഡിയോ വീഡിയോ ഫയൽസ് എന്നിവ ഓർഗനൈസ് ചെയ്യാനും ഇതുമൂലം സാധിക്കും. ഗൂഗിളിന്റെ veo എന്ന വീഡിയോ എഡിറ്റിംഗ് പ്ലാറ്റ്ഫോമും 2 ടി.ബി ക്ലൌഡ് സ്റ്റോറേജും ഇതിനൊപ്പം ലഭിക്കും. ഡിസംബർ ഒമ്പതിനകം ഇതിനായി രജിസ്റ്റർ ചെയ്യണം. ഗൂഗിൾ ജെമിനിയുടെ സ്റ്റുഡന്റ് പേജിൽ പോയാണ് വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.



