ദുബൈ : നെസ്ലെയുടെ പിൻവലിച്ച ഉൽപ്പന്നങ്ങൾ തിരികെ നൽകിയാൽ റീഫണ്ടോ റിപ്ലേസ്മെന്റോ ലഭിക്കുമെന്ന് കമ്പനി. ഇതിനായി പുതിയ സംവിധാനത്തിന് കമ്പനി തുടക്കം കുറിച്ചു.
നെസ്ലേയുടെ പോയിന്റ് ഓഫ് സെയിൽ കേന്ദ്രങ്ങളിലെത്തി പഴയ ഉല്പന്നങ്ങൾ മാറ്റി വാങ്ങാം. ഇതിനൊപ്പം ഉൽപ്പന്നം വാങ്ങിയതിന്റെ ബിൽ കൂടി കരുതണം.
പിൻവലിച്ച ഉൽപന്നത്തിന്റെ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്ത് നെസ്ലെ വെബ്സൈറ്റ് വഴിയും റിഫണ്ടിനോ റിപ്പാൽസ്മെന്റിനോ അപേക്ഷിക്കാനാവും.
സംശയങ്ങൾ ദൂരീകരിക്കാനായി +97148100000 എന്ന വാട്സ് ആപ്പ് ഹെൽപ്പ്ലൈൻ നമ്പറും +9718001161001 എന്ന ടോൾ ഫ്രീ നമ്പറും നെസ്ലെ തുടങ്ങിയിട്ടുണ്ട്.



