ദുബൈ : ഏവരുടെയും ഹൃദയംതൊടുന്നൊരു മനോഹര വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യൻ യുവാവും,യൂട്യൂബർ കൂടിയായ അങ്കിത് റാണയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദുബൈയിലെ ആകാശത്തോളം ഉയരത്തിലുള്ള ‘ഇൻഫിനിറ്റി പൂളിൽ’ തന്‍റെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമുള്ള മനോഹരനിമിഷങ്ങളാണ് വീഡിയോയിൽ.
ദുബൈയിലെ കാഴ്ച്കളെല്ലാം ഏറ്റവും ഭംഗിയായി കാണാൻ കഴിയുന്ന ആ ഇൻഫിനിറ്റി പൂളിൽ തന്‍റെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം അയാൾ സമയം ചെലവഴിക്കുകയാണ്. കൊച്ചുമകനൊപ്പം ഇരുവരും ഏറെ സന്തോഷത്തത്തിലാണ്.
ദുബൈയിലെ ആകാശക്കാഴ്ചകൾ പൂളിൽ നിന്ന് ആസ്വദിക്കുന്ന ഇരുവർക്കും അരികിലെത്തി എങ്ങനെയുണ്ടെന്ന യുവാവിൻ്റെ ചോദ്യത്തിന് നിറഞ്ഞ പുഞ്ചിരിയാണ് മറുപടി.
ഒന്ന് കൂടെ ചോദ്യം ആവർത്തിക്കുമ്പോൾ ഇത് തങ്ങൾ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും വലിയ സന്തോഷമുണ്ടെന്നും സ്നേഹത്തോടെ ഇരുവരും പറയുന്നു.
അതെസമയം വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് മുത്തശ്ശനും,മുത്തശ്ശിക്കും മറക്കാനാവാത്ത അനുഭവം സമ്മാനിച്ച അങ്കിതിൻ്റെ യാത്രയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.



