
ദുബൈ: ഫ്രഞ്ച് മൊബൈല്‍ ടെക്നോളജി ബ്രാന്‍ഡായ അല്‍കാട്ടെല്‍ യുഎഇയില്‍ v3 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി. v3 അള്‍ട്രാ 5ജി, v3 പ്രോ 5ജി, v3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. v3 ക്ലാസിക് 5ജി മോഡലില്‍ 6.67 ഇഞ്ച് വലിപ്പമുള്ള എന്‍എക്‌സ്ടിവിഷന്‍ സുപ്പീരിയര്‍ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 4ജിബി അല്ലെങ്കില്‍ 6ജിബി റാം ഓപ്ഷനുകളോടൊപ്പം 16ജിബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ടും ഈ മോഡലില്‍ ലഭ്യമാണ്. 128ജിബി ഇന്റേണല്‍ സ്റ്റോറേജ് നല്‍കിയിരിക്കുന്ന ഈ മോഡലില്‍ 2ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്.
ഫോട്ടോഗ്രാഫിക്കായി 50എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും സെല്‍ഫികള്‍ക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. v3 പ്രോ 5 ജി മോഡലില്‍ 6.67 ഇഞ്ച് വലിപ്പമുള്ള എന്‍എക്‌സ്ടി പേപ്പര്‍ സുപ്പീരിയര്‍ ഡിസ്‌പ്ലേയാണുള്ളത്. 8 ജിബി റാമും 18ജിബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറിയും ഇതില്‍ ലഭ്യമാണ്.ഈ സീരീസിലെ ഏറ്റവും പ്രീമിയം അനുഭവം നല്‍കുന്ന v3 അള്‍ട്രാ 5ജി മോഡല്‍ 6.8 ഇഞ്ച് വലിപ്പമുള്ള എന്‍എക്‌സ്ടിപേപ്പര്‍ സുപ്പീരിയര്‍ ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. 6ജിബി അല്ലെങ്കില്‍ 8ജിബി റാം ഓപ്ഷനുകളിലും 18ജിബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറിയോടെയും ലഭ്യമാണ്.
v3 സീരീസ് യഥാര്‍ഥ ഫ്രഞ്ച് എന്‍ജിനീയറിംഗ്, എന്‍എക്‌സിടിപേപ്പര്‍ പോലുള്ള വിപ്ലവകരമായ സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുത്തിയാണ് പുറത്തിറങ്ങുന്നതെന്ന് എന്‍എക്‌സിടിസെല്‍ സിഇഒ അതുല്‍ വിവേക് പറഞ്ഞു. വി3 സീരീസ് യുഎഇയില്‍ അവതരിപ്പിക്കുന്നതിന് അല്‍കാട്ടെലുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐമാര്‍ട്ട് ഗ്രൂപ്പ് ആന്‍ഡ് വേള്‍ഡ്വൈഡ് ഐടി സ്ഥാപകനും സിഇഒയുമായ തമീം അഹമ്മദ് സിദ്ദിഖ് പറഞ്ഞു.



