തെഹ്‌റാൻ : പശ്ചിമേഷ്യയിൽ തുടരുന്ന അമേരിക്ക–ഇറാൻ സംഘർഷത്തിൽ അമേരിക്കൻ സൈന്യത്തിന് വലിയ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. യുഎസ് പ്രതിരോധ വകുപ്പ് പെന്റഗൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും 365 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരിൽ 247 പേർ യുഎസ് ആർമി, 63 പേർ നേവി, 36 പേർ എയർഫോഴ്‌സ്, 19 പേർ മറൈൻസ് വിഭാഗങ്ങളിൽപ്പെട്ടവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെ ലക്ഷ്യമാക്കി നടത്തിയആക്രമണങ്ങൾക്കുശേഷമാണ്സംഘർഷം ശക്തമായത്. തുടർന്ന് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിടുകയും പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കും സംഘർഷം വ്യാപിക്കുകയും ചെയ്തു.
ഇതിനിടെ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവത്തിന് പിന്നാലെ സംഘർഷം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. അതെസമയം സംഘർഷം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യവും ആഗോള രാഷ്ട്രീയവും കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് അന്താരാഷ്ട്ര വിലയിരുത്തൽ.



