അബൂദബി: അബൂദബിയിലെ മുസഫയിൽ ഗതാഗതക്കുരുക്കും അനാവശ്യ പാർക്കിംഗും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 20 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ നിലവിൽ വരുന്നു.
പാർക്കിംഗ് മാനേജ്‌മെന്റ് സംവിധാനം വിപുലീകരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ M7, M8, M9, M14, M15 എന്നീ മേഖലകളിലായി മൊത്തം 10,010 പാർക്കിംഗ് ഇടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ നിരക്കനുസരിച്ച് സ്റ്റാൻഡേർഡ് പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 2 ദിർഹം വീതം ഫീസ് ഈടാക്കുമെന്നും Darb, TAMM ആപ്പുകൾ, എസ്എംഎസ്, പാർക്കിംഗ് മെഷീനുകൾ എന്നിവ വഴി പണമടയ്ക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ് സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഈ പദ്ധതി, മേഖലയിലെ ഗതാഗത പ്രവാഹം സുഗമമാക്കുന്നു. ഇതോടെ മുസഫയിലെ പാർക്കിംഗ് പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നും അധികൃതർ അറിയിച്ചു.



