
പരിശോധനയ്ക്കിടെ ശ്വാസകോശത്തിന്റെ 3Dചിത്രങ്ങൾ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇതിലൂടെ ശ്വാസകോശത്തിനുള്ളിലെ ചെറിയതോ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്തതോ ആയ ഭാഗങ്ങൾ കൃത്യമായി കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിക്കും.
സംശയമുള്ള ഭാഗത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് അവിടെനിന്ന് പരിശോധനയ്ക്കാവശ്യമായ ടിഷ്യു സാമ്പിളുകൾ ശേഖരിക്കാനും സംവിധാനം സഹായിക്കും. തുടർന്ന് സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ച് രോഗാവസ്ഥ വിലയിരുത്തും.

രോഗിയുടെ ലക്ഷണങ്ങൾ, മെഡിക്കൽ ചരിത്രം, മറ്റ് പരിശോധനാഫലങ്ങൾ എന്നിവ കൂടി വിലയിരുത്തിയ ശേഷമായിരിക്കും തുടർചികിത്സ തീരുമാനിക്കുക. ആശുപത്രിയിലെ ശ്വാസകോശ ചികിത്സാ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.



