54ാമത് ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 11 കാര്യങ്ങള്‍ക്ക് പൂർണ നിരോധനം. ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്.
ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കി. ജീവന് അപകടത്തിലാക്കുന്നതോ,ഗതാഗത തടസ്സമുണ്ടാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍നിന്ന് പൂർണമായി വിട്ടുനില്‍ക്കണമെന്നാണ് നിർദേശം.
നിരോധനം ഏർപ്പെടുത്തിയ 11 കാര്യങ്ങൾ
1 അനധികൃതമായി കൂട്ടം ചേരാൻ പാടില്ല
2 ഗതാഗത തടസ്സമുണ്ടാക്കുകയോ പൊതുറോഡുകള്‍ തടയുകയോ ചെയ്യരുത്.
3 സ്റ്റണ്ട് ഡ്രൈവിങ് നടത്തുക, ഡോറുകളിലൂടെയോ സണ്‍റൂഫുകളിലൂടെയോ പുറത്തേക്ക് ചാഞ്ഞ് നില്‍ക്കുകയോ തൂങ്ങിക്കിടക്കുകയോ ചെയ്യാൻ പാടില്ല.
4 വാഹനങ്ങള്‍ക്ക് അനധികൃതമായ രൂപമാറ്റങ്ങള്‍ വരുത്തുകയോ അമിതമായ ശബ്ദമുണ്ടാക്കുകയോ ചെയ്യരുത്.
5 ദേശീയ ദിനാഘോഷവുമായി ബന്ധമില്ലാത്ത സ്കാര്‍ഫുകള്‍ ധരിക്കുക, യു.എ.ഇ പതാകയല്ലാതെ മറ്റേതെങ്കിലും പതാക ഉയര്‍ത്താൻ പാടില്ല..
6 വാഹനങ്ങളില്‍ സ്പ്രേ പെയിന്റ് ഉപയോഗിക്കരുത്.
7 ദേശീയ ദിനാഘോഷവുമായി ബന്ധമില്ലാത്ത പാട്ടുകള്‍ വലിയ ശബ്ദത്തില്‍ വെക്കാൻ പാടില്ല.
8 വാഹനങ്ങളുടെ വിൻഡോകൾ മറയ്ക്കരുത്.
9 വാഹനങ്ങളിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റരുത്.
10 ലൈസൻസ് പ്ലേറ്റുകൾ മറച്ചുവെക്കരുത്.
11 റോഡുകളിൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല.
എന്നിങ്ങനെ 11 നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ തെറ്റിക്കുകയോ ചെയ്യുന്ന പക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരും.



