അബുദബി : Sphere അബുദബി,യാസ് ഐലൻഡിൽ, Yas Mall നും സീവേൾഡ് അബുദബിക്കുമിടയിൽ നിർമ്മിക്കാനാണ് പദ്ധതി. നിർമാണ ചെലവ് ഏകദേശം 1.7 ബില്യൺ ഡോളർ വരും, 2029 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഈ Sphere സാധാരണ ഒരു സ്റ്റേഡിയമോ തീയേറ്ററോ അല്ല. അകത്ത് കയറുമ്പോൾ ചുറ്റുമുള്ള മതിലുകളും ശബ്ദവും ലൈറ്റും വരെ ഷോയുടെ ഭാഗമാകുന്ന immersive experience ആയിരിക്കും ലഭിക്കുക. പുറംഭാഗമായ “Exosphere” ഒരു ഭീമൻ LED സ്ക്രീനായി മാറി, യാസ് ഐലൻഡിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തന്നെ കാണാവുന്ന ഡിജിറ്റൽ വിസ്മയമാകും.
Concerts, immersive shows, combat sports, conferences, brand events തുടങ്ങി വിവിധ പരിപാടികൾ ഇവിടെ നടക്കും. ഏകദേശം 20,000 പേർക്ക് വരെ ഒരേസമയം പങ്കെടുക്കാനാകുന്ന രീതിയിലാണ് ഡിസൈൻ.



