ഷാർജ:ഷാർജയിലെ നാല് പ്രമുഖ മേഖലകളെ ഔദ്യോഗികമായി നഗരങ്ങളായി പ്രഖ്യാപിച്ചു. അൽ ബത്തഹ, അൽ ഹംരിയ, അൽ മദാം, മലീഹ എന്നീ പ്രദേശങ്ങളെയാണ് ഇനി മുതൽ നഗരങ്ങളായി പുനർനാമകരണം ചെയ്തത്. ഷാർജയുടെ ഔദ്യോഗിക റേഡിയോ പരിപാടിയായ ‘ഡയറക്ട് ലൈനി’ലൂടെയാണ് ഈ പ്രഖ്യാപനം പുറത്തുവിട്ടത്.

ഇതോടെ ഇവ ഇനി മുതൽ അൽ ബത്തഹ സിറ്റി, അൽ ഹംരിയ സിറ്റി, അൽ മദാം സിറ്റി, മലീഹ സിറ്റി എന്നീ പേരുകളിലാവും അറിയപ്പെടുക. നിലവിലുള്ള ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നീ മുനിസിപ്പാലിറ്റികൾക്കൊപ്പമാണ് ഇപ്പോൾ ഈ പുതിയ നാല് നഗരങ്ങളും ഇടംപിടിച്ചിരിക്കുന്നത്.



