ദുബൈ: ലോകശ്രദ്ധ നേടിയ തിയറ്ററിക്കൽ മെന്റലിസം ഷോ ‘INSOMNIA — Wake Up into the Dream’ പ്രശസ്ത മെന്റലിസ്റ്റ് ആതി സെപ്റ്റംബർ 6 ഞായറാഴ്ച ദുബൈയിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും.

44ലധികം രാജ്യങ്ങളിൽ പ്രകടനം നടത്തിയിട്ടുള്ള ആതി, മൈൻഡ് റീഡിങ്, മനഃശാസ്ത്രം, നിരീക്ഷണം, തിയറ്ററിക്കൽ കഥപറച്ചിൽ എന്നിവ സമന്വയിപ്പിച്ചാണ് വ്യത്യസ്തമായ അനുഭവം ഒരുക്കുന്നത്. യാഥാർഥ്യവും ധാരണയും ഭാവനയും തമ്മിലുള്ള അതിരുകൾ ചോദ്യം ചെയ്യുന്ന രീതിയിലാണ് ‘INSOMNIA’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മനസ്സ് വായന, പ്രവചനങ്ങൾ, മനഃശാസ്ത്ര പരീക്ഷണങ്ങൾ, പ്രേക്ഷക പങ്കാളിത്തം, വികാരങ്ങൾ എന്നിവ തിയറ്ററിക്കൽ അവതരണവുമായി ചേർന്നാണ് ഷോ മുന്നേറുന്നത്. പ്രേക്ഷകരെ തന്നെ ഷോയുടെ രഹസ്യത്തിന്റെ ഭാഗമാക്കുന്ന അനുഭവമായിരിക്കും ‘INSOMNIA’.
ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് 7 മുതൽ രാത്രി 10 വരെയാണ് പരിപാടി. ടിക്കറ്റുകൾ Q Tickets വഴി ലഭിക്കും.



