അബുദാബി: ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങൾക്കിടെ യുഎഇയും സൗദി അറേബ്യയും തമ്മിൽ ഉന്നതതല കൂടിക്കാഴ്ച.യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ അബുദാബിയിൽ സ്വീകരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായും സൗദി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തി.
മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും സംഭവവികാസങ്ങളുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്.ഗൾഫ് മേഖലയിൽ നിർണായക രാഷ്ട്രീയ, സുരക്ഷാ സംഭവവികാസങ്ങൾ തുടരുന്നതിനിടെയാണ് ഈ ഉന്നതതല കൂടിക്കാഴ്ചകൾ.



