
ഡിജിറ്റലായി സ്വർണ്ണം വാങ്ങാനും വിൽക്കാനും നിക്ഷേപമായി സൂക്ഷിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിവർഷം മൂന്ന് ശതമാനം വരെ അധിക വരുമാനം നേടാനും അവസരമുണ്ട്. സ്വർണ്ണവിലയിലെ മാറ്റങ്ങൾക്കനുസരിച്ച് ഈ വരുമാനത്തിൽ വ്യത്യാസം വരാം. നിക്ഷേപിക്കുന്ന സ്വർണ്ണത്തിന് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
യുഎഇയിലെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളിലേക്ക് സേവനം എത്തിക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. ശരീഅ നിബന്ധനകൾ പാലിച്ചുള്ള നിക്ഷേപ സൗകര്യമാണ് ഓ ഗോൾഡ് ഒരുക്കുന്നത്.
നിലവിൽ അസ്പോറ ആപ്പ് വഴി സ്വർണ്ണ നിക്ഷേപം ആരംഭിക്കാം. ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താം.



