കൃതൃമമായി മഴ പെയ്യിക്കാൻ രാജ്യത്തു ക്ളൗഡ് സീഡിംഗ് ദ്വത്യം ആരംഭിച്ചിരിക്കുക ആണ് യു എ ഇ . ചെറുവിമാനങ്ങൾ ഉപയോഗിച്ചാണ് ക്ളൗഡ് സീഡിംഗ് ആരംഭിച്ചത് . ഇതോടെ രാജ്യത്തു വ്യാപകമായി മഴ ലഭിക്കുമെന്നാണ് കേന്ദ്രം വ്യക്തമാകുന്നത് .
1990കൾ മുതൽ മഴക്കായി യു എ ഇ പിന്തുടരുന്ന രീതിയാണ് ക്ളൗഡ് സീഡിംഗ് . മഴ സാധ്യത ഉള്ള മേഘങ്ങൾ കണ്ടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ചെറുവിമാനകൾ ഉപയോഗിച്ച് മേഘങ്ങൾ നിരീക്ഷിക്കുകയും പഠനങ്ങൾ നടത്തിയതിനു ശേഷം മഴക്കായുള്ള രാസപദാർഥങ്ങൾ മേഘങ്ങളിൽ വിതറുക ആണ് ചെയുന്നത് . 50 ശതമാനമെങ്കിലും മഴക്ക് സാധ്യത ഉള്ള മേഘങ്ങളിൽ ആണ് ക്ലോസ്ഡ് സീഡിംഗ് നടത്തുക . ഇതിലൂടെ മൂടൽ മഞ്ഞു കുറക്കുന്നതിനും ഈ പ്രവർത്തനം ഉപയോഗിക്കുന്നു . ഭൂഗർഭ ജലം വർധിപ്പിക്കുക , ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക , ഭക്ഷ്യ സുരക്ഷാ , പരിസ്ഥിതി സംരക്ഷണം എന്നിവ ആണ് മഴ പെയ്യുന്നതിന്റെ പ്രെധാന ലക്ഷ്യങ്ങൾ എന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു .