ദുബൈ:ഗൾഫിലെ ഭീമ ജ്വല്ലറിയുടെ വിപുലീകരണത്തിന്റെ ഭാഗമായി 100 കോടി സമാഹരിക്കുന്നു.ആഗോളതലത്തിലെ നിക്ഷേപകരിൽ നിന്നാണ് പണം സമാഹരിക്കുന്നത്.3 വർഷത്തിനകം തുറക്കാനൊരുങ്ങുന്ന 18 ഷോറൂമിലേക്ക് ഈ തുക വിനിയോഗിക്കുമെന്ന് ചെയർമാൻ ബി ഗോവിന്ദൻ പറഞ്ഞു

ഇതാദ്യമായാണ് ഭീമ ഫണ്ട് സമാഹരിക്കുന്നത്.100 വർഷത്തെ പാരമ്പര്യമുള്ള ഭീമ ജ്വല്ലേഴ്സ് നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ പ്രതീക്ഷകൾക്കൊത്താണ് മുന്നോട്ടുള്ള പ്രയാണമെന്ന് ഭീമ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ബി.ബിന്ദു മാധവ് പറഞ്ഞു. ഒട്ടേറെ നിക്ഷേപകരുമായും സ്ഥാപനങ്ങളുമായും ചർച്ച നടത്തി വരികയാണെന്ന് ഭീമ ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു. ജിസിസിയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി തിങ്കളാഴ്ച ദുബായിൽ 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹെഡ് ഓഫിസ് തുറന്നു