സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പോരടുന്ന ധീര വനിത ;
മരിയ കൊറിന മചാഡോ . 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കി വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോ. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയായ മരിയ കൊറിന, നടത്തിയ ജനാധിപത്യ അവകാശ സംരക്ഷണ പോരാട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിച്ചു, സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ മാറ്റങ്ങൾക്ക് വേണ്ടി നയിച്ച പോരാട്ടം എന്നിവ പരിഗണിച്ചാണ്
പുരസ്‌കാരം.
തെക്കേ അമേരിക്കയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ മുൻനിരയിൽ നിന്ന് നയിച്ച ഏറ്റവും കരുത്തുറ്റ വനിത നേതാക്കളിലൊരാളാണ് മരിയ കൊറിന മചാഡോ
വെനസ്വലയിലെ ഇരു ധ്രുവങ്ങളിലായി കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മരിയ 2002ലാണ് രാഷ്ട്രീയത്തിലെത്തുന്നത്.
അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മരിയ കൊറിന മചാഡോ, പിന്നീട് വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2018ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തരായ വനിതകളിൽ മരിയ ഇടം പിടിച്ചു.ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ഈ വർഷം ടൈം മാഗസിൻ തിരഞ്ഞെടുപ്പോൾ മരിയ കൊറിന മചാഡോ ഇടം പിടിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



