ദുബൈ : യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷാ പ്രക്രിയ ഇനി എഐ ഓട്ടോമേഷൻ മുഖേന വേഗത്തിലാകും.
മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അവതരിപ്പിച്ച ‘ഐ’ എഐ സംവിധാനം അപേക്ഷകളിലെ രേഖകൾ സ്വയം പരിശോധിക്കും.
ഫോട്ടോകൾ, പാസ്പോർട്ടുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങി എല്ലാ ഡോക്യുമെന്റുകളും സിസ്റ്റം ക്രോസ്-ചെക്ക് ചെയ്ത് കൃത്യത ഉറപ്പാക്കും.
ഇത് വഴി തൊഴിൽ അപേക്ഷകൾ വേഗത്തിൽ തന്നെ തീർപ്പാക്കാൻ സാധിക്കും. ഇതിലൂടെ മാനുഷിക ഇടപെടൽ കുറയുകയും പിഴവുകൾ ഒഴിവാക്കാനും കഴിയും.



