അബൂദബി: അനിൽ കുമാർ ബി എന്ന പേരുകാരനെ അന്വേഷിക്കുകയാണ് യു.എ.ഇ ഇപ്പോൾ. അബൂദബി ലോട്ടറിയിൽ 225 കോടിയുടെ ബമ്പർ സമ്മാനം നേടിയ ആളാണ് അനിൽകുമാർ.
വിജയ്യുടെ പൂർണ പേര് വിവരങ്ങൾ ലോട്ടറി അധികൃതർ പുറത്ത് വിട്ടിട്ടില്ല. എങ്കിലും ലഭ്യമായ സൂചനകളിൽ നിന്നാണ് അനിൽകുമാർ എന്നയാൾക്കാണ് ലോട്ടറി അടിച്ചതെന്ന അനുമാനത്തിലേയ്ക്ക് ആളുകളും മാധ്യമങ്ങളും എത്തുന്നത്.
അനിൽകുമാറിൻ്റെ പേര് കേരളത്തിൽ സാധരണ ആയതിനാൽ ഭാഗ്യവാൻ മലയാളി ആണെന്നും പ്രവചിക്കുന്നവരുണ്ട്.
18 വയസിന് മുകളിലുള്ള യു.എ.ഇ നിവാസികൾക്ക് മാത്രമേ ലോട്ടറി എടുത്ത് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുള്ളു. അതുകൊണ്ട് രാജ്യത്തെ ജോലി ചെയ്യുന്നയാളാണ് അനികുമാർ എന്നുള്ളത് ഏതാണ്ട് ഉറപ്പാണ്.
ചിലപ്പോൾ ലോട്ടറി അടിച്ചത് പുറത്ത് പറഞ്ഞാലുള്ള പൊല്ലാപ്പ് ഓർത്ത് അനിൽകുമാർ മറഞ്ഞിരിക്കുന്നതുമാകാം. അല്ലെങ്കിൽ ലോട്ടറി കമ്പനി തന്നെ തീർക്കുന്നൊരു സർപ്രൈസുമാവാം ഇത്.
കേരളത്തിൽ തിരുവോണം ബംബറിൻ്റെ 5കോടി അടിച്ച് കഷ്ടത്തിലായ ആളുകളുടെ കഥകൾ അനിൽകുമാറും കേട്ടിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം പേര് വെളിപ്പെടുത്താൻ ഇയാൾ ആഗ്രഹിക്കാത്തത്.
വരും ദിവസങ്ങളിൽ അപൂർവങ്ങളിൽ അപൂർവമായ ജാക്ക്പോർട്ട് സമ്മാനം ലഭിച്ച അനിൽകുമാർ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.



