ദുബൈ :ദുബൈയിലെ ജ്യോതിശാസ്ത്ര നിരീക്ഷകർക്ക് ആവേശമായി ജെമിനിഡ്സ് ഉൽക്കാവർഷം വരുന്നു. ഇന്നും നാളെയുമായിട്ടാണ് ഉൽക്കാവർഷം കാണാൻ സാധിക്കുക.
മണിക്കൂറിൽ 150 ഉൽക്കകൾ വരെ പതിക്കുന്നത് കാണാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം. എന്നാൽ, കാലാവസ്ഥ കൂടി അനുകൂലമായാൽ മാത്രമേ ഇത്രയും ഉൽക്കകളെ കാണാൻ സാധിക്കു.
ദുബൈ ആസ്ട്രോണമി ഗ്രൂപ്പാണ് ഉൽക്കാവർഷം കാണാൻ അവസരമൊരുക്കുന്നത്. അൽ ഖുദ്ര മരുഭൂമിയിലാണ് ഉൽക്കാവർഷം കാണുന്നതിനുള്ള സംവിധാനം.
ഡിസംബർ 12-13 തീയതികളിലായി രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെയും, ഡിസംബർ 13-14 തീയതികളിലായി രാത്രി പത്ത് മുതൽ രണ്ട് വരെയും ഉൽക്ക വർഷം കാണാം.
175 മുതൽ 200 ദിർഹം വരെയാണ് ടിക്കറ്റ് ചാർജ്.ഇതിനൊപ്പം മ്ലീഹ നാഷണൽ പാർക്ക്, ഹത്ത (ഹാജോർ മലനിരകൾ) എന്നിവിടങ്ങളിലും കാണാം. ഏറ്റവും മനോഹരമായി ഉൽക്കകൾ ദൃശ്യമാവുക രാത്രി പത്ത് മണി മുതൽ രണ്ട് മണി വരെയാണ്
ഛിന്നഗ്രഹത്തിൻ്റെ ഭാഗങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോളാണ് ജെമിനിഡ്സ് ഉൽക്കാവർഷം ഉണ്ടാകുന്നത്.2025 ഡിസംബർ പകുതിയോടെ ചന്ദ്രൻ വൈകിയാണ് ഉദിക്കുന്നത്. ഇത് കാരണം ആകാശത്തിന് കൂടുതൽ തെളിമയുണ്ടാവുകയും ഉൽക്കകളെ വ്യക്തമായി കാണാൻ സാധിക്കുകയും ചെയ്യും.



