ദുബൈ :വമ്പൻ ഓഫറുകളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ എത്തുന്നു. ഇതിന്റെ ഭാഗമായി
ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ മെഗാ സെയിൽ നടക്കും.
ആയിരത്തിലേറെ ബ്രാൻഡുകളും 3,000ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം ബ്രാൻഡുകൾക്ക് 25 മുതൽ 90 ശതമാനം വരെ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, ദെയ്റ ഉൾപ്പെടെയുള്ള മാജിദ് അൽ ഫുത്തൈം മാളുകളിലാണ് പ്രത്യേക വില്പന. ഫെബ്രുവരി 1 വരെ നീളുന്ന ‘ഷോപ്പ്, സ്കാൻ ആൻഡ് വിൻ’ പദ്ധതിയിലൂടെ ആഴ്ചതോറും അഞ്ച് നിസ്സാൻ 2026 മോഡൽ കാറുകൾ സമ്മാനമായി ലഭിക്കും.
300 ദിർഹമോ അതിലധികമോ ഷോപ്പിംഗ് നടത്തുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം.



