ദുബൈ: അറബ് പാരമ്പര്യത്തിന്റെ പാഠങ്ങൾ മക്കൾക്ക് പകർന്നു നൽകി ശൈഖ് ഹംദാൻ. മക്കളായ ഷെയ്ഖയ്ക്കും റാഷിദിനിമൊപ്പം ഘമ്രാൻ ക്യാമ്പ് സന്ദർശിച്ചുകൊണ്ടാണ് അറിവുകൾ പകർന്നത്…..
ഇമാറാത്തി കുടുംബങ്ങൾ ഒത്തുചേരുന്ന പ്രധാന ഡസർട്ട് ക്യാമ്പുകളിൽ ഒന്നായ ഘമ്രാൻ ക്യാമ്പിൽ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഇല്ലാതെ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിത ശൈലിയാണുള്ളത്….
ഫാൽക്കൺ പക്ഷികളെ പരിശീലിപ്പിക്കുന്ന രീതിയും, ഈന്തപ്പനകൾ നടുന്ന രീതിയും, ഒട്ടകങ്ങളെ കെട്ടുന്ന രീതിയുമെല്ലാം നേരിട്ട് കണ്ട പഠിക്കാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിച്ചത്. ആധുനിക സംവിധാനങ്ങളില്ലാതെ മരുഭൂമിയിലെ അതിജീവനത്തിന്റെ പാഠങ്ങളാണ് ശൈഖ് ഹംദാൻ കുട്ടികൾക്ക് നൽകുന്നത്.



