ദുബൈ : ദുബൈ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഗതാഗതം സുഗമമാക്കാനും‘അൽ റുവയ്യ യാർഡ്’ പദ്ധതി ആരംഭിച്ച് ആർ.ടി.എ
ബോട്ടുകൾ, കാരവനുകൾ, ട്രെയിലറുകൾ, ഫുഡ് ട്രക്കുകൾ എന്നിവ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം.
താമസമേഖലകളിലും റോഡരികുകളിലും അനിയന്ത്രിത പാർക്കിംഗ് മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും പദ്ധതി സഹായിക്കും.
ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ അൽ റുവയ്യ യാർഡിൽ 335 സമർപ്പിത പാർക്കിംഗ് ഇടങ്ങൾ ഉണ്ട്.
ബോട്ടുകൾ, വലിയ ട്രെയിലറുകൾ, ഭക്ഷണ വിൽപ്പന വാഹനങ്ങൾ എന്നിവ ഇവിടെ സുരക്ഷിതമായി പാർക്ക് ചെയ്യാം.
പദ്ധതി നഗരത്തിലെ ഗതാഗത ക്രമീകരണം മെച്ചപ്പെടുത്താനും നഗരഭംഗി സംരക്ഷിക്കാനും സഹായിക്കും. വിനോദസഞ്ചാര–ബിസിനസ് മേഖലകളിൽ ദുബായുടെ ആഗോള മുന്നേറ്റം നിലനിർത്താനും ഇത് നിർണായകമാകും.



