ദുബൈ : എമിറേറ്റ്‌സ് എയർലൈൻസ് അടുത്ത അഞ്ച് വർഷത്തിനിടെ ഏകദേശം 20,000 ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു.
ക്യാബിൻ ക്രൂ, പൈലറ്റുകൾ, എഞ്ചിനീയർമാർ, ടെക്‌നീഷ്യൻമാർ, ഗ്രൗണ്ട് സ്റ്റാഫ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായിരിക്കും നിയമനം.
അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ നിയമനങ്ങൾ.വരും വർഷങ്ങളിൽ കൂടുതൽ സർവീസ് നടത്തും.
2024–25 സാമ്പത്തിക വർഷത്തിൻ്റെ അവസാന പാദ കണക്കുകൾ പ്രകാരം, എമിറേറ്റ്‌സ് എയർലൈൻസിൽ നിലവിൽ 1,24,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.



