ദുബൈ : റമദാൻ ആഘോഷങ്ങൾ കുടുംബസമേതം ആഘോഷിക്കാൻ ഒരുങ്ങുന്നവർക്കിതാ ഒരു സന്തോഷവാർത്ത. പ്രത്യേക ഫാമിലി ഓഫർ പ്രഖ്യാപിച്ചിരിക്കുയാണ് ഗ്ലോബൽ വില്ലേജ്.
30 ദിർഹത്തിന് നാല് പ്രവേശന ടിക്കറ്റുകളാണ് നൽകുക. അതായത് ഓരോരുത്തർക്കും 7.5 ദിർഹം എന്ന നിലയിൽ.
പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ. കുടുംബങ്ങൾക്കും, കൂട്ടായ്മകൾക്കും,സുഹൃത്തുകൾക്കും എന്നിങ്ങനെ എല്ലാവർക്കും ഒരുപോലെ ആഘോഷിക്കാൻ കഴിയുന്ന തരത്തിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ, ഷോപ്പിംഗ് അനുഭവങ്ങൾ, തത്സമയ വിനോദങ്ങൾ എന്നിവയെല്ലാം ഒരേ വേദിയിൽ ആസ്വദിക്കാനും സാധിക്കും
റമദാനിൽ കുറഞ്ഞ ചെലവിൽ വലിയ ആഘോഷങ്ങളുടെ ഭാഗമാകാനുള്ള അവസരമാണ് ഇത് വഴി ഒരുക്കിയിരിക്കുന്നത്.



