ദുബൈ: യു.എ.ഇയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കി ഇൻഡിഗോ.
10 ശതമാനം സർവീസുകൾ ഇന്ത്യയിലെ ആഭ്യന്തര റൂട്ടുകളിൽ മാത്രമാണ് കുറയ്ക്കുകയെന്നും ഇൻഡിഗോ അറിയിച്ചു.
കഴിഞ്ഞയാഴ്ച 2,000-ത്തോളം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇൻഡിഗോയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു.
യു.എ.ഇ റൂട്ടുകളിലെ വിമാന സർവീസുകൾ കുറയ്ക്കില്ലെന്ന പ്രഖ്യാപനം യു.എ.ഇ താമസക്കാരായ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമാകും.
അതെസമയം വിമാന സർവീസുകൾ കുറയ്ക്കാതിരിക്കുന്നത് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാതിരിക്കാൻ സഹായിക്കുമെന്ന കണക്കു കൂട്ടലിലാണ് പ്രവാസികൾ.



