അബൂദബി: പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ, ബോട്ടുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപേക്ഷിക്കുന്ന പ്രവണതയെ ചെറുക്കുന്നതിനായി അബൂദബി നഗരവും ഗതാഗത വകുപ്പും ശക്തമായ നടപടികൾ ആരംഭിച്ചു.
പൊതുസ്ഥലങ്ങളുടെ ശുചിത്വവും സൗന്ദര്യവും നിലനിർത്തുന്നതിനായി, “നമ്മുടെ നഗരം, നമ്മുടെ ഉത്തരവാദിത്വം” എന്ന മുദ്രാവാക്യത്തോടെയാണ് പുതിയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായത്.
ഈ ക്യാമ്പയിനിലൂടെ പൊതുഇടങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന ഉപകരണങ്ങളും വാഹനങ്ങളും നീക്കം ചെയ്യുന്നതിന് പുറമെ, ഇത്തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



