ദുബൈ: നഗര വികസനത്തിലും സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലും വീണ്ടും നേട്ടം കൈവരിച്ച് ദുബൈ. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (IMD) പുറത്തിറക്കിയ സ്മാർട്ട് സിറ്റി ഇൻഡക്സ് 2026ൽ ദുബൈ, മേഖലയിൽ ഒന്നാം സ്ഥാനവും ലോകത്ത് ആറാം സ്ഥാനവും നേടി.
സ്മാർട്ട് സേവനങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, നഗര സേവനങ്ങളിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം, നഗരജീവിതത്തിന്റെ നിലവാരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയത്.
സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, ഗതാഗത സംവിധാനങ്ങളുടെ നവീകരണം, സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ദുബൈ കൈവരിച്ച പുരോഗതിയാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ഭാവി നഗര വികസന പദ്ധതികളിലൂടെ സ്മാർട്ട് സിറ്റി സംവിധാനങ്ങൾ വരും കാലങ്ങളിൽ കൂടുതൽ വിപുലപ്പെടുകയാണ് ദുബൈയുടെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.



