ദുബൈ : യു.എ.ഇ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി അൽഹിന്ദ് ഗ്രൂപ്പ്. അൽഹിന്ദ് എയർ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ വിമാന കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര സർവീസ് യു.എ.ഇയിലേക്ക് ആയിരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഇതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതായി അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ ഇന്ത്യയ്ക്കകത്തെ സർവീസുകൾ ആരംഭിച്ച ശേഷം, അന്താരാഷ്ട്ര സർവീസുകളുടെ ഭാഗമായി യു.എ.ഇയെയാണ് ആദ്യ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത്.
സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇത് ഗൾഫ് പ്രവാസികൾ നേരിടുന്ന വിമാന ടിക്കറ്റ് നിരക്കുകളിലെ വലിയൊരു പ്രശ്നത്തിന് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.



