ദുബൈയിൽ അധ്യാപകർക്ക് കർശന യോഗ്യത മാനദണ്ഡങ്ങൾ
ദുബൈ: എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരെ നിയമിക്കുന്നതിന് കർശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). ദുബൈയിലെ സ്വകാര്യ വിദ്യഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സംവിധാനമായ കെ.എച്ച്.ഡി.എ രണ്ട് പുതിയ സാങ്കേതിക ഗൈഡുകളാണ് ഇതുസംബന്ധിച്ച് പുറത്തിറക്കിയത്.



