അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നത് തടയാൻ നീക്കം. അബുദബിയിലെ സ്കൂളുകളിൽ ഫുഡ് ഡെലിവറി നിരോധിക്കുന്നു.
അബുദബി : കുട്ടികളിൽ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നത് തടയാനായി അബുദബിയിലെ സ്കൂളുകളിൽ സ്കൂൾ സമയങ്ങളിൽ ഫുഡ് ഡെലിവറി സേവനങ്ങൾ നിരോധിക്കുന്നതുൾപ്പെടെ ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുള്ളതായി വിദ്യാഭ്യാസ വിക്ഞ്ജന വകുപ്പ് അബുദബി (ADEK )അറിയിച്ചു.



