
മദ്യലഹരിയിൽ വാഹനാപകടം; യുവാവിന് 15,000 ദിർഹം പിഴ
ദുബൈ: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയ കേസിൽ യുവാവിന് 15,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി. പ്രതിയുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബർദുബൈയിൽ ഉണ്ടായ കാർ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചതായി സംശയം.









