
ആധാറില്ലാതെ ‘ആപാർ’ ഇല്ല; പ്രവാസി വിദ്യാർഥികൾക്ക് തിരിച്ചടിയായി സിബിഎസ്ഇയുടെ പുതിയ നിബന്ധന
ദുബൈ: പരീക്ഷാ രജിസ്ട്രേഷന് ആധാർ കാർഡ് ഹാജരാക്കണമെന്ന സി.ബി.എസ്.ഇ നിർദേശം യുഎഇയിലെ രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. വിദ്യാർഥികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖയായ ആപാർ നമ്പർ തയാറാക്കാനാണ് ആധാർ കാർഡ് ആവശ്യപ്പെടുന്നത്. പ്രവാസി വിദ്യാർഥികളിൽ ഭൂരിപക്ഷം പേർക്കും ആധാർ കാർഡില്ല. ഗൾഫിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ.




